-കൊട്ടറ ആലുംമൂട്ടില്‍ കുടുംബ ചരിത്രം
ചാത്തന്നൂര്‍ വലിയവീട്ടില്‍ താമസമുറപ്പിച്ച തരകന്മാരില്‍ അവിവാഹിതനായ ഒരു പുരോഹിതനും, സഹോദരന്‍ ഉമ്മന്‍ തരകനുമാണ് ഈ ശാഖയുടെ നേതൃത്വം വഹിച്ചത്. ഇവര്‍ക്ക് സന്താനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവരുടെ സഹോദരന്‍ യാക്കോബ്തരകനാണ് ചാത്തന്നൂര്‍ വലിയവീട് ശാഖയുടെ സ്ഥാപകനാകാന്‍ നിയോഗിതനായത്. ഇദ്ദേഹത്തിന്റെ രണ്ടു പുത്രമാരുള്ളതില്‍ വലിയചാക്കോ തരകന്റെ മൂത്തമകന്‍ ഉമ്മന്‍ തരകന്‍ വലിയവീട്ടിന്റെ കിഴക്ക് ഭാഗത്ത് മഞ്ചാടിവിളാകത്തേക്ക് മാറിതാമസമായി.ഇദ്ദേഹത്തിന് മൂന്ന് പുത്രമാരുണ്ടായിരുന്നു. ഇവരില്‍ ജ്യേഷ്ട സഹോദരനായ ഉമ്മുമ്മന്‍ തരകന്‍ പൂയപ്പള്ളി കിഴക്കടത്തും, രണ്ടാമന്ഇടിച്ചെറിയ തരകന്‍ ആദിച്ചനല്ലൂര്‍ വലിയ വീട്ടിലും, ഇളയ സഹോദരന്‍ മാത്തുണ്ണി തരകന്‍ മഞ്ചാടിവിളാകത്തും താമസമാക്കി.
ചാത്തന്നൂര്‍ വലിയവീട്ടില്‍ തരകന്മാര്‍ക്ക് ചാത്തന്നൂര്‍ കിഴക്ക് ഉണ്ടായിരുന്ന അധിവാസകേന്ദ്രമായതിലാമ് കിഴക്കടത്ത് എന്ന പേരുണ്ടായത്. മഞ്ചാടിവിളാകത്തെ ഉമ്മന്‍ തരകന്റെ മൂത്തപുത്രനായ ഉമ്മൂമ്മന്‍ തരകനാണ് പൂയപ്പള്ളി കിഴക്കടത്ത് ശാഖയുടെ സ്ഥാപകപിതാവ്. അദ്ദേഹവും പിന്‍തലമുറക്കാരും പ്രസിദ്ധമലഞ്ചരക്ക് വ്യാപാരികളായിരുന്നു. ചാത്തന്നൂര്തരകന്മാരുടെ ഏറ്റവും കൂടുതല്‍ ശാഖോപശാഖകളും വീടുകളും തലമുറകളുടെ എണ്ണക്കൂടുതലും ഉള്ള ശാഖയാണിത്.
പൂയപ്പള്ളി കിഴക്കടത്ത് ഉമ്മൂമ്മന്‍ തരകന്റെ രണ്ടാമത്തെ മകന്‍ കൊട്ടറ ആലുംമൂട്ടിലും ഇളയമകന്‍ കിഴക്കടത്തും താമസമാക്കി.ഇതിന്റെ മറ്റ് ശാഖകളാണ് പൂയപ്പള്ളി പുത്തന്‍ വീട്, പുത്തന്‍ പുരയില്‍, പരിയാരത്ത്, കിഴക്കേ വീട് തുടങ്ങിയവ. മേടയില്‍,കൊച്ചുമേടയില്, അക്കരമേടയില്,, കുറ്റിയിടയില്, ചന്തവിളയില്‍ തുടങ്ങിയ വീടുകളിലേക്കും ശാഖോപശാഖകലായി പിരിഞ്ഞ
കൊട്ടറ ആലുംമൂട്ടില്‍ കുടുംബം
പൂയപ്പള്ളി കിഴക്കടത്ത് ഉമ്മൂമ്മന്‍ തരകന്റെ രണ്ടാമത്തെ മകന്‍ ജേക്കബ് മുതലാളിയാണ് കൊട്ടറ ആലുംമൂട്ടില്‍ കുടുംബ സ്ഥാപകന്‍.പ്രസിദ്ധമലഞ്ചരക്ക് വ്യാപാരികളും ധനാഢ്യരുമായിരുന്നു ഇവര്‍.ആലുംമൂട്ടില്‍ കുടുംബാംഗങ്ങളുടെ പിന്‍തലമുറക്കാരാണ് കൊട്ടറ ചെറുകരക്കുന്നില്‍, കൊട്ടറപാലേക്കുന്നില് കുടുംബക്കാര്‍.ആലുംമൂട്ടില്‍ കുടുംബാംഗങ്ങളുടെ പിന്‍ തലമുറക്കാരാണ് ആലുംമൂട്ടില്‍ വാഴവിള, തെങ്ങുംവിള, ചെറുകരക്കുന്നില്‍ തെക്കേതില്‍, വടക്കേക്കര, കുളക്കോട്, കണ്ണോലിവിള,വടക്കേചരുവിള, കോടാട്ട് കിഴക്കതില്‍, കോടാട്ട് വാഴവിള, പടിഞ്ഞാറേ വീട്, വിളയില്‍ വീട് തുടങ്ങിവ.
1755-ല്‍ സ്ഥാപിക്കപ്പെട്ട ചാത്തന്നൂര്‍ വലിയപള്ളിയുടെ ഒന്നാമത്തെ പട്ടക്കാരന്‍ മഞ്ചാടിവിളാകത്ത് യാക്കോബ് കത്തനാര്‍ ആയിരുന്നു.അതിനുശേഷം 1760-ല്‍ ജനിച്ച കൊട്ടറ വലിയച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കൊട്ടറ ആലുംമൂട്ടില്‍ കുടുംബാംഗമായിരുന്ന യാക്കോബ് കത്തനാരായിരുന്നു രണ്ടാമത്തെ പട്ടക്കാരന്‍.1785 മുതല്‍1833 വരെ പള്ളിയുടെ ചുമതല വഹിച്ചു. അദ്ദേഹം ഉപയോഗിച്ചിരുന്ന അംശവസ് ത്രങ്ങള്‍ കൊട്ടറ ആലുംമൂട്ടില്‍ കുടുംബ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ കാപ്പ, ഹൈമീനിയ, തൊപ്പി, തുടങ്ങിയവ ഇപ്പോള്‍ ചാത്തന്നൂര്‍ വലിയപള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ഇപ്പോഴും കൊട്ടറ ആലുംമൂട്ടില്‍ കുടുംബവീട്ടില്‍ സൂക്ഷി ക്കുന്നു. ഈ പിതാവ് വളരെ ഭക്തനായിരുന്നു.ആ പുണ്യപിതാവിന്റെ അനുഗ്രഹങ്ങള്‍തേടി പള്ളിയില്‍ ധാരാളം പേര്‍ വരുന്നു.വിദൂരസ്ഥലങ്ങ ളില്‍ നിന്നുപോലും പള്ളിയില്‍ വന്ന് ഈ പുണ്യപിതാവിന്റെ മദ്ധ്യസ്ഥതയിലൂടെ പ്രാര്‍ത്ഥിക്കുകയും വിശുദ്ധകുര്‍ബാന അര്‍പ്പിക്കു കയും ചെയ്യുന്നു. 1994-ല്‍ പുതിയ പള്ളി കൂദാശചെയ്യപ്പെട്ടപ്പോള്‍ ഈ
പുണ്യപിതാവിന്റെ കല്ലറ പഴയപള്ളിക്കുള്ളില്‍നിന്നും പുതിയ പള്ളിയുടെ മുന്‍വശത്ത് മാറ്റി സ്ഥാപിക്കുണ്ടായി. വളരെയധികം വിശ്വാസികള്‍ അവരുടെ വിവാഹം, വീട് കൂദാശ, ഗള്‍ഫ് യാത്ര,പുതിയ ജോലിയില്‍ പ്രവേശിക്കുക തുടങ്ങിയ വിശേഷസന്ദര്‍ഭങ്ങളില്‍ കുരിശ്ശടിയില്‍ വന്ന് പ്രാര്‍ത്ഥിക്കുകയും കാണിക്ക ഇടുകയും ചെയ്യുന്നുണ്ട്. കൂടാതെ ഉദ്ദേശ പ്രാപ്തിക്കും രോഗശാന്തിക്കുംവേണ്ടി കല്ലറയ്ക് മുന്നില്‍ മെഴുകുതിരി കത്തിക്കുകയും അംശവസ് ത്രങ്ങള്‍ തൊട്ടു വന്ദിക്കുകയും ചെയ്യുന്നു.
1837-ല്‍ മലങ്കരസഭയില്‍ ഉണ്ടായ നവീകരണപ്രസ്ഥാനത്തിന്റെ ഫലമായി 1867- ല്‍ പൂയപ്പള്ളിയില്‍ പള്ളി സ്ഥാപിക്കുകയും പൂയപ്പ ള്ളിയുടെ ചുറ്റുപാടുമുള്ള നവീകരണ വിശ്വാസികള്‍ ഈ പള്ളിയില്‍ ആരാധന നടത്തുകയുണ്ടായി. ആലുംമൂട്ടില്‍ വാഴവിളകുടുംബത്തിലെ മറ്റൊരു യാക്കോബ് കത്തനാര്‍ (ജൂനിയര്‍) 1867 മുതല്‍ 1872 വരെ നേതൃത്വം നല്‍കിയതായും 1872- ല്‍ നിര്യാതനായും രേഖകളില്‍ കാണുന്നു.
1900-ല്‍ കൊട്ടറ ചെറുകരക്കുന്നില്‍ ജേക്കബ്, പൂയപ്പള്ളി പുത്തന്‍വീട്ടില്‍ ജേക്കബ്, ചാത്തന്നൂര്‍ മഞ്ചാടിവിളാകത്ത് തോമസ് എന്നിവര്‍ക്ക് മാര്‍ത്തോമ്മ സഭാവിശ്വാസരീതിലുള്ള ശെമ്മാശ്ശപട്ടം ലഭിച്ചു
കൊട്ടറ ചെറുകരക്കുന്നില്‍ ജേക്കബ് കശ്ശീശ പൂയപ്പളളി പള്ളിയിലെ ആരാധനക്കും മറ്റ് ശുശ്രൂഷകള്‍ക്കും നേതൃത്വ നല്കി. തുടര്‍ന്ന് കൊട്ടറ ബഥേല്‍ മാര്‍ത്തോമ്മ പള്ളി, സമീപ ഇടവകള്‍ എന്നിവടങ്ങില്‍ ദീര്‍ഘകാലം സേവനം അനുഷ്ടിച്ചു. 1908- ല്‍ ചാത്തന്നൂര്‍ മാര്‍ത്തോമ്മ പള്ളിയില്‍ കൊട്ടറ ജേക്കബ് കശ്ശീശയാണ് നേതൃത്വം നല്‍കിയത്.കൊട്ടര അച്ചന്‍ എന്ന പേരില്‍ പ്രഖ്യാതനായ കൊട്ടറ ചെറുകര ക്കുന്നില്‍ ജേക്കബ് കശ്ശീശ 1984 മാര്‍ച്ച് 26 ന് തന്റെ 103-മത്തെ വയസില്‍ നിര്യാതനായി. ഏറ്റവും കൂടുതല്‍ വര്‍ഷം സഭാസേവനം നടത്തിയതിന് ഗിന്നസ്സ് ബുക്കില്‍ സ്ഥാനം പിടിച്ചു.
Comments
Post a Comment